SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.05 PM IST

ഹൗസ് സർജന്മാരെ കാത്ത് മെഡിക്കൽ കോളേജ് ആശുപത്രി

s

 പ്രവർത്തനം താളം തെറ്റുന്നു

ആലപ്പുഴ: സേവനകാലാവധി കഴിഞ്ഞ് പടിയിറങ്ങിയ ഹൗസ് സർജന്മാ‌ർക്ക് തിരികെ വരാൻ സർക്കാർ അനുമതി നൽകിയിട്ടും ആരും എത്താത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ഹൗസ് സർജൻസി കോഴ്സ് പൂർത്തിയാക്കിയ ഡോക്ടർമാരെ കൊവിഡ് പശ്ചാത്തലത്തിൽ നോൺ അക്കാഡമിക് ജൂനിയർ റസിഡന്റ് എന്ന് തസ്തിക നൽകിയാണ് അധികമായി മൂന്നു മാസ കാലാവധിയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്.

ഈ സേവന കാലയളവ് പൂ‌ർത്തിയായതോടെ 2020 ബാച്ചിൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ 130 ഡോക്ടർമാരാണ് കഴിഞ്ഞയാഴ്ച പടിയിറങ്ങിയത്. 150 ഓളം പി.ജി ഡോക്ടർമാർ മാത്രമാണ് കൊവിഡ് ട്രയാജിലും അത്യാഹിത, തീവ്രപരിചരണമുൾപ്പെടെയുള്ള വിഭാഗങ്ങളിലുള്ളത്. ഇതോടെയാണ് സർക്കാർ പുനർ നിയമന ഉത്തരവിറക്കിയത്.

എന്നാൽ ഉത്തരവിൽ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ ഡ്യൂട്ടിയിൽ പ്രവേശിക്കാതായതോടെ ആശുപത്രിയുടെ പ്രവർത്തന താളം തെറ്റി. കഴിഞ്ഞ ആറ് ദിവസമായി എൻ.എ.ജെ.ആർ ഡോക്ടർമാർ സേവനം അവസാനിപ്പിച്ചിരിക്കുകയാണ്.

ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ പരീക്ഷാഫലം കാത്തിരിക്കുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികളെ താത്കാലിക ഹൗസ് സർജന്മാരായി നിയമിക്കാമെന്ന് ഉത്തരവുണ്ടായിട്ടും നടപ്പിലായിട്ടില്ല. സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് നിർദേശം ബാധകമല്ല.

പ്രതിസന്ധികൾ

1. പരീക്ഷാ നടപടി പൂർത്തിയായിട്ടില്ലാത്തതിനാൽ പുതിയ ഹൗസ് സർജന്മാർ എത്തുന്നില്ല

2. പുനർനിയമന ഉത്തരവിൽ വ്യക്തയില്ലെന്ന് നോൺ അക്കാഡമിക് ജൂനിയർ റസിഡന്റുമാർ

3. അത്യാഹിത വിഭാഗത്തിന്റെ പ്രവ‌ർത്തനമുൾപ്പെടെ താറുമാറായി

ഫലം കാത്ത്

കൊവിഡ് പ്രതിസന്ധി മൂലം നീണ്ടുപോയ അവസാനവ‌ർഷ എം.ബി.ബി.എസ് പരീക്ഷയുടെ ഫലം വരുന്നതോടെ പുതിയ ഹൗസ് സർജൻസി ബാച്ച് ഡ്യൂട്ടിയിൽ കയറും.

അനാവശ്യ റഫറൻസ് ഒഴിവാക്കണം

ജില്ലാ ആശുപത്രിയും മികച്ച സേവനങ്ങളുള്ള താലൂക്ക് ആശുപത്രികളും ഉള്ളപ്പോഴും അത്യാവശ്യമല്ലാത്ത കേസുകൾ പോലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത് ജോലിഭാരം കൂട്ടുന്നതായി സീനിയർ ഡോക്ടർമാർ പരാതിപ്പെടുന്നു. അത്യാഹിത വിഭാഗത്തിലുൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു മെഡിക്കൽ ഓഫീസറിനൊപ്പം പി.ജി ഡോക്ടർമാരെ കൂടാതെ അഞ്ചോ, ആറോ ഹൗസ് സർജന്മാരെങ്കിലും ഉണ്ടെങ്കിലേ ഒ.പികളിൽ പോലും സ്ഥിതി നിയന്ത്രിക്കാനാവൂ.

''

ലഭ്യമായ ഡോക്ടർമാരെ ഉപയോഗിച്ചാണ് ആശുപത്രി പ്രവ‌ർത്തനം. നിലവിലെ പ്രതിസന്ധി മനസിലാക്കി നോൺ അക്കാഡമിക് ജൂനിയർ റസിഡന്റുമാർ ഡ്യൂട്ടിയിൽ തിരിച്ചെത്തണം. പരീക്ഷാഫലം കാത്തിരിക്കുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കും സ്വാഗതം.

ഡോ ആർ.വി. രാംലാൽ, സൂപ്രണ്ട്,

മെഡിക്കൽ കോളേജ്, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.