തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ സി.പി.എം ബന്ധമുള്ള പ്രതികൾ കൺമുന്നിൽ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തത് സി.പി.എം നേതൃത്വത്തിന്റെ ബന്ധം പുറത്ത് അറിയാതിരിക്കാൻ വേണ്ടിയാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്.
ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന ക്രൈംബ്രാഞ്ച് നിലപാടിനെതിരെയും സി.പി.എം പൊലീസ് ഒത്തുകളിക്കെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുൻപിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിൻസെന്റ്. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, ജോൺ ഡാനിയേൽ, എ. പ്രസാദ്, സി.സി ശ്രീകുമാർ, സി.ഒ. ജേക്കബ്, കെ.കെ ബാബു, ഡോ. നിജി ജസ്റ്റിൻ, ടി.കെ. പൊറിഞ്ചു, കെ.എച്ച്. ഉസ്മാൻഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |