SignIn
Kerala Kaumudi Online
Monday, 27 September 2021 4.19 AM IST

ഹൈക്കോടതി മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ വിവരം തേടി

kerala-hc

കൊച്ചി: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ വിവരങ്ങൾ തേടി ഹൈക്കോടതി. സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളുടെ വിവരം ജില്ല തിരിച്ച് ആഗസ്റ്റ് ആറിനകം അറിയിക്കാമെന്ന് സർക്കാർ ഉറപ്പു നൽകി. അടിമലത്തുറയിൽ ബ്രൂണോയെന്ന വളർത്തുനായയെ തല്ലിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണിത്. കേരള മൃഗക്ഷേമ ബോർഡിന് അപെക്‌സ് കമ്മിറ്റിയുടെയും ഉപസമിതികളുടെയും ഘടന സംബന്ധിച്ച് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ സർക്കാർ മറുപടി നൽകണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ആഗസ്റ്റ് ആറിന് ഹർജി വീണ്ടും പരിഗണിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA HC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.