SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.03 AM IST

പന്തളം രക്തസാക്ഷികളെ അനുസ്മരിച്ചു

03-kp-udauabhanu
കുരമ്പാല അമ്പലത്തിനാൽ ചുരയിൽ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളം രക്തസാക്ഷികളായ ഭാനു, നാരായണപിള്ള എന്നിവരുടെ 48-ാം വാർഷിക അനുസ്മരണം സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. 1973 ആഗസ്റ്റ് 2 ന് രൂക്ഷമായ ഭക്ഷ്യ ക്ഷമത്തിനെതിരെ നടന്ന കേരള ബന്ദിന്റെ ഭാഗമായി സി പി എം നേതൃത്വത്തിൽ പന്തളത്ത് നടന്ന പ്രകടനത്തിനു നേരെയുണ്ടായ പൊലീസ് വെടിവെയ്പിലാണ് ഭാനുവും നാരായണപിള്ളയും രക്തസാക്ഷികളായത്. പൊലീസ് വെടിവെയ്പ് നടന്ന കുരമ്പാല അമ്പലത്തിനാൽ ചുര ജംഗ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗം ആർ.ജ്യോതികുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. ഡി. ബൈജു, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ. ഫസൽ, ജി. പൊന്നമ്മ, കുരമ്പാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. പ്രദീപ് എന്നിവർ സംസാരിച്ചു. മുടിയൂർക്കോണം രക്തസാക്ഷി മണ്ഡപത്തിൽ ഏരിയ കമ്മിറ്റി അംഗം കെ. പി. ചന്ദ്രശേഖരകുറുപ്പ് പതാക ഉയർത്തി. മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. കെ. മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി. കെ. ശാന്തപ്പൻ, രാധ രാമചന്ദ്രൻ, ലസിത , എൻ.സി.അഭീഷ്, എച്ച്. നവാസ്, കെ. എൻ. സരസ്വതി, വി. പി. രാജേശ്വരൻ നായർ, ഇ.ഫസൽ, ജി. പൊന്നമ്മ, ആർ. ജ്യോതികുമാർ എന്നിവർ സംസാരിച്ചു. സി പി എം പോളിറ്റി ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.