SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.38 AM IST

ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

കോന്നി : ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിൽ പൂങ്കാവ് ജംഗ്ഷനിലായിരുന്നു സംഘർഷം. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എം.അനീഷ് കുമാർ, ഏരിയാ ജോയിന്റ് സെക്രട്ടറി അഖിൽ മോഹനൻ, ഏരിയാ എക്സിക്യൂട്ടിവ് അംഗം ജിതിൻ ജോർജ്ജ്, പ്രമാടം മണ്ഡലം ട്രഷറർ അഭിരാജ്, പ്രവർത്തകരായ വി.കോട്ടയം ശശിഭവനിൽ ജിഷ്ണു, സഹോദരൻ വിഷ്ണു, വള്ളിക്കോട് പുത്തൻവീട്ടിൽ ഹരികൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോന്നി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്. നേരത്തെ ഉണ്ടായിരുന്ന ചില തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് എത്തിയാണ് ഇരുകൂട്ടരെയും പിൻതിരിപ്പിച്ചത്. പൊലീസ് കേസെടുത്തു. പാർട്ടി തലത്തിലും അന്വേഷണം തുടങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.