കൊടുമൺ: സ്ത്രീ പീഡനത്തിനെതിരെ ജനങ്ങളിൽ അവബോധം വളർത്തുന്നതിന് അങ്ങാടിക്കൽ തെക്ക് കൊടുമൺ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്നേഹഗാഥ സെമിനാർ നടത്തി. . ഗ്രന്ഥശാല സെക്രട്ടറി പി.കെ.പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ കൊടുമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി ഉദ്ഘാടനം ചെയ്തു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക മഞ്ജു വിഷയാവതരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ശ്യാം, അങ്ങാടിക്കൽ പ്രേമചന്ദ്രൻ, അമ്പിളി, ബൈജ, ദീപ, സരിത, ബിജു കോയിക്കലേത്ത്, സുബിൻ, ഗോപാലകൃഷ്ണൻ,ധന്യരാജ്, എന്നിവർ സംസാരിച്ചു. പ്ളസ് ടു എസ്. എസ്. എൽ. സി. പരീക്ഷകളിൽ ഉന്നത വിജയംനേടിയ കുട്ടികളെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |