വിതുര: ബൈക്കിൽ കഞ്ചാവ് കടത്തിയത് തടഞ്ഞ ആദിവാസിയെ മർദ്ദിച്ച് അവശനാക്കിയതായി പരാതി. വിതുര പൊടിയക്കാല ആദിവാസി കോളനിയിൽ പുഷ്കരൻ കാണിക്കാണ് മർദ്ദനമേറ്റത്. ഹെൽമെറ്റ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി. വിതുര ഭാഗത്ത് നിന്ന് ബൈക്കിൽ എത്തിയ യുവാവാണ് മർദ്ദിച്ചതെന്ന് ചൂണ്ടിക്കാട്ടി പുഷ്കരൻ കാണി വിതുര പൊലീസിൽ പരാതി നൽകി. പൊടിയക്കാല, കുട്ടപ്പാറ, വയലിപുല്ല് എന്നീ ആദിവാസി മേഖലയിൽ വൻ തോതിൽ കഞ്ചാവ് വില്പന നടക്കുന്നതായി ആദിവാസികൾ പറയുന്നു. ഇത് സംബന്ധിച്ച് ആദിവാസികൾ എക്സൈസിനും പരാതി നൽകിയിട്ടുണ്ട്. ആദിവാസിയെ ആക്രമിച്ചയാളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വിതുര പൊലീസ് സ്റ്റേഷൻ പടിക്കൽ ധർണ നടത്തുമെന്ന് ആദിവാസികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |