SignIn
Kerala Kaumudi Online
Thursday, 25 April 2024 1.48 PM IST

വാക്സിനിൽ നൂറിൽ നൂറ് നേടി ഭുവനേശ്വർ

vaccine

ന്യൂഡൽഹി: നൂറ് ശതമാനം ജനങ്ങൾക്കും കൊവിഡ് വാക്സിൻ നൽകിയ രാജ്യത്തെ ആദ്യ നഗരം എന്ന റെക്കാഡ് സ്വന്തമാക്കി ഒഡിഷയിലെ ഭുവനേശ്വർ. 18,16,​000 പേർക്ക് വാക്സിൻ നൽകിയെന്ന് അധികൃതർ പറയുന്നു. ഭുവനേശ്വർ മുനിസിപ്പിൽ കോർപ്പറേഷൻ തെക്ക് കിഴക്കൻ സോണൽ ഡെപ്യൂട്ടി കമ്മിഷണർ അൻഷുമാൻ രാഥാണ് ഈ വാർത്ത പുറത്തുവിട്ടത്.

18 വയസിന് മുകളിൽ 9,07,000 പേരാണ് നഗരത്തിലുണ്ടായിരുന്നത്. ഇതിൽ 31,000 ആരോഗ്യപ്രവർത്തകരും, 33,000 പേർ കൊവിഡ് മുൻനിര പോരാളികളുമാണ്. 5,17,000 പേരാണ് 18നും 45 വയസിനും ഇടയിൽ ഉണ്ടായിരുന്നത്. 3,20,000 പേർ 45 വയസിന് മുകളിൽ ഉള്ളവരാണ്. റിപ്പോർട്ടുകൾ പ്രകാരം 18,35,000 ഡോസ് കൊവിഡ് വാക്സിൻ ജൂലായ് 30ന് മുമ്പ് വിതരണം ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് അടക്കം വാക്സിൻ നൽകിയാണ് ചരിത്രനേട്ടം ഭുവനേശ്വർ സ്വന്തമാക്കിയത്. 55 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഭുവനേശ്വറിൽ ഉള്ളത്. എടുത്തുകൊണ്ടിരിക്കുകയാണ്. ഇതിൽ 30 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും ഉൾപ്പെടും.

വാക്സിനേഷൻ ലക്ഷ്യം കണ്ടതുപോലെ പൂർത്തിയാക്കാൻ സഹായിച്ച എല്ലാ നഗരവാസികൾക്കും നന്ദി പറയുന്നു.' - അൻഷുമാൻ കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.