SignIn
Kerala Kaumudi Online
Friday, 26 April 2024 2.11 AM IST

ആരോപണങ്ങൾ അടിസ്ഥാനരഹിതം

fg

കൊച്ചി: സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറത്തിനെതിരായ ക്രമക്കേട് ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തവയാണെന്നും ഉന്നയിച്ചവർക്ക് സംഘടനയുമായി ബന്ധമില്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ആരോപണം ഉന്നയിച്ചയാൾ പാലാരിവട്ടം പൊലീസിന്റെ ജാമ്യമില്ലാ കേസിൽ രണ്ട് വർഷമായി ഒളിവിലാണ്. മികച്ച രീതിയിൽ സാമൂഹ്യസേവനം നടത്തുന്ന സംഘടനയാണ് സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം. രാജ്യമെമ്പാടും 40,000ൽ അധി​കം പേർക്ക് അംഗത്വമുള്ള സംഘടന അംഗത്വഫീസി​ലൂടെയും സംഭാവനകളി​ലൂടെയും ചെറുകി​ട ബി​സി​നസുകാർക്ക് ഓൺ​ലൈൻ പ്ളാറ്റ്ഫോം ഒരുക്കി​യുമാണ് സേവനപ്രവൃത്തി​കൾക്ക് ഫണ്ട് കണ്ടെത്തുന്നതെന്നും പ്രസി​ഡന്റ് അഡ്വ.പി​.ടി​.രാധാകൃഷ്ണൻ പറഞ്ഞു. ദേശീയ സെക്രട്ടറി​ എ.എൽ.എബി​സൺ​, സംസ്ഥാന വൈസ് പ്രസി​ഡന്റ് എം.നസ്രത്ത്, ജി​ല്ലാ പ്രസി​ഡന്റ് കെ.ആർ.സുബാഷ്, സെക്രട്ടറി​ സുധീഷ്, ബി​നോയ് വർഗീസ്, അഡ്വ.ബി​.പ്രദീപ് എന്നി​വരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.