SignIn
Kerala Kaumudi Online
Monday, 20 September 2021 3.13 PM IST

മംഗളൂരുവിൽ 30 മലയാളി യാത്രക്കാരെ തടഞ്ഞുവച്ചു

mangaluru

കാസർകോട്: കേരളത്തിൽ നിന്ന് മംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തിയ 30 യാത്രക്കാരെ കർണാടക പൊലീസ് തടഞ്ഞുവച്ചു. യശ്വന്തപുർ - മംഗളൂരു എക്‌സ്‌പ്രസിൽ ഇന്നലെ വൈകിട്ട് മൂന്നിനെത്തിയ രോഗികളും വിദ്യാർത്ഥികളുമടക്കമുള്ളവരെയാണ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റെല്ലെന്ന് പറഞ്ഞ് മംഗളൂരു ടൗൺഹാളിലെത്തിച്ച് പോലീസ് തടഞ്ഞു വെച്ചത്.

പൊലീസ് വാഹനത്തിലാണ് ഇവരെ ടൗൺഹാളിലെത്തിച്ചത്. ടെസ്റ്റ് നടത്താൻ ശ്രവം എടുത്തിട്ടുണ്ടെന്നും ഏഴു മണിയ്‌ക്ക് വിടുമെന്നും പൊലീസ് പറഞ്ഞുവെങ്കിലും രാത്രി 10 വരെയും വിട്ടില്ല. തുടർന്ന് യാത്രക്കാർ വെള്ളവും ഭക്ഷണവമില്ലാതെ വലഞ്ഞു.

അതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ മാറി വേറെ ആളുകളെത്തിയെങ്കിലും യാത്രക്കാരെ വിട്ടയച്ചില്ല. ഇവർക്കായി കേരളത്തിൽ നിന്ന് രാത്രി വൈകിയും ആരും കർണാടക പൊലീസുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MANGLURU
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.