ന്യൂഡൽഹി: കടൽക്കൊല കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ 7 മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് സുപ്രിംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. സമയപരിമിതി കാരണമാണ് ജസ്റ്റിസ് ഇന്ദിര ബാനർജി അദ്ധ്യക്ഷയായ ബെഞ്ച് വാദം കേൾക്കൽ മാറ്റിയത്. സെന്റ് ആന്റണി ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണെമന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |