SignIn
Kerala Kaumudi Online
Saturday, 18 September 2021 1.56 AM IST

ഓർമ്മയിൽ ഈണമായി കല്യാണി മേനോൻ

k

ചെന്നൈ: സ്വരശുദ്ധിയാർന്ന ഗാനങ്ങളാൽ ശ്രദ്ധേയയായ തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ (80)അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഒൻപത് മണിയോടെ കാവേരി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

മായാമാളവ ഗൗളരാഗത്തിന്റെ സത്ത മുഴുവൻ ഉൾക്കൊണ്ട് പാടിയ മംഗളം നേരുന്നു എന്ന ചിത്രത്തിലെ ഇളയരാജ ഈണംപകർന്ന ഋതുഭേദകല്‌പന ചാരുത നൽകിയ എന്ന ഗാനം ഹിറ്റായിരുന്നു. എ.ആർ.റഹ്‌മാൻ ഉൾപ്പെടെ പ്രമുഖ ദക്ഷിണേന്ത്യൻ സംഗീത സംവിധായകരുടെ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നൂറിലധികം ഗാനങ്ങൾ ആലപിച്ചു. എറണാകുളം കാരയ്‌ക്കാട്ട് മാറായിൽ ബാലകൃഷ്ണ മേനോന്റെയും അവിടെ ഗേൾസ് ഹൈസ്കൂൾ ഹെഡ്മി​സ്ട്രസായി​രുന്ന രാജമ്മയുടെയും ഏക മകളാണ്. ഗേൾസ് ഹൈസ്കൂളിലും മഹാരാജാസി​ലുമായിരുന്നു വിദ്യാഭ്യാസം. ​ഭർത്താവ് കമാൻഡർ കെ.കെ.മേനോൻ വി.വി.ഗിരി കേരളഗവർണറായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ എ.ഡി.സി ആയിരുന്നു.

ഛായാഗ്രാഹകനും 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനുമായ രാജീവ് മേനോൻ മകനാണ്. ഇന്ത്യൻ റെയി​ൽവേയി​ലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കരുണാകര മേനോനാണ് മറ്റൊരു മകൻ. അവിവാഹിതനായ ഇദ്ദേഹത്തി​നൊപ്പമാണ് ചെന്നൈയി​ൽ താമസി​ച്ചി​രുന്നത്. ചലച്ചിത്ര സംവിധായിക ലത മേനോനാണ് രാജീവ് മേനോന്റെ ഭാര്യ.

ദക്ഷിണാമൂർത്തി ഈണംപകർന്ന നിരവധി ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അദ്ദേഹം അന്തരിച്ചതും ഒരു ആഗസ്റ്റ് രണ്ടിനാണ്-2013ൽ. തോപ്പിൽ ഭാസി സംവിധാനംചെയ്ത 'അബല'യിൽ പ്രിയമോട് പാർത്ഥന് എന്ന ഗനം പാടിയാണു സിനിമയിലെത്തിയത്. രാമു കാര്യാട്ട് സംവിധാനം ചെയ്‌ത 'ദ്വീപ്' എന്ന ചിത്രത്തിലെ കണ്ണീരിൻ മഴയത്തും എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടി. ശിവാജി ഗണേശൻ നായകനായ 'നല്ലതൊരു കുടുംബ'ത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. 'വിയറ്റ്‌നാം കോളനി'യിലെ 'പവനരച്ചെഴുതുന്നു' എന്ന ഹിറ്റ് ഗാനം യേശുദാസിനൊപ്പം ആലപിച്ചത് കല്യാണി മേനോനാണ്. കലൈമാമണി പുരസ്‌കാരം നൽകി തമിഴ്നാട് സർക്കാർ ആദരിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KALYANI MENON
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.