മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിന് ഒരുവർഷമാവുമ്പോൾ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് പരസ്യപ്പെടുത്താനൊരുങ്ങി വ്യോമയാന വകുപ്പ്. റിപ്പോർട്ട് ഈ മാസം സമർപ്പിച്ചേക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അബ്ദുസമദ് സമദാനി എം.പി സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനാപകട അന്വേഷണ നിയമപ്രകാരം യു.എസ്.എയിലെ എൻ.ടി.എസ്.ബി പ്രതിനിധികളുമായി റിപ്പോർട്ട് സംബന്ധിച്ച ചർച്ച നടക്കുകയാണ്. സർവീസ് പുനരാരംഭിക്കുന്നത് വിമാനാപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും വ്യോമയാന മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |