നിലമ്പൂർ: ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റും മലപ്പുറം ഡി.എം.ഒയുമായിരുന്ന ഡോ. ഇ.കെ. ഉമ്മർ (73) കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലമ്പൂർ ഏലംകുളം ഹോസ്പിറ്റൽ എം.ഡിയാണ്. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ കൂടിയായ ഉമ്മറിന്റെ നേതൃത്വത്തിൽ കവളപ്പാറയിലെ ദുരിതബാധിതർക്കായി ഭവനനിർമ്മാണം നടത്തിയിരുന്നു. നിലമ്പൂർ ബഡ്സ് സ്കൂൾ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
പി.വി. അബ്ദുൾ വഹാബ് എം.പിയുടെ ഭാര്യാ സഹോദരി ഖമറുന്നീസയാണ് ഭാര്യ. മക്കൾ: കാനഡയിലെ സോഫ്റ്റ്വെയർ എൻജിനിയർ ജനീഷ്, അബുദാബിയിലെ ഡോ. അനീഷ്, ഏലംകുളം ഹോസ്പിറ്റലിലെ ഡോ. സനീഷ്. മരുമക്കൾ: സിൻസി, ഡോ. റംന, ഡോ. റസില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |