മലപ്പുറം: ജില്ലയിൽ തിങ്കളാഴ്ച 14.65 ശതമാനം കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി . 1925 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 2,653 പേർ കൊവിഡ് ബാധയ്ക്കുശേഷം രോഗമുക്തരായി. ഇന്നലെ സ്ഥിരീകരിച്ചവരിൽ 1,885 പേർ രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 32 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ തിരിച്ചെത്തിയ ഏഴ് പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 64,291 പേർ ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നു.
26,609 പേരാണ് ജില്ലയിലിപ്പോൾ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |