കൊച്ചി: കൊവിഡിൽ പ്രതിസന്ധിയിലായ ഹോട്ടലുകൾക്ക് ഇരുട്ടടിയായി പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 72.50 രൂപ കൂട്ടി. ഇതോടെ കൊച്ചിയിൽ വില 1,623 രൂപയായി. തിരുവനന്തപുരത്ത് 1,640 രൂപ. കോഴിക്കോട്ട് 1,649.5 രൂപ. കഴിഞ്ഞമാസം 84.50 രൂപ വാണിജ്യ സിലിണ്ടറിന് കൂട്ടിയിരുന്നു.
വീട്ടാവശ്യത്തിനുള്ള 14.5 കിലോഗ്രാം സിലിണ്ടർ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 841.50 രൂപ, കോഴിക്കോട്ട് 843.50 രൂപ, തിരുവനന്തപുരത്ത് 844 രൂപ എന്നിങ്ങനെയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |