തൃശൂർ: സൗജന്യ അതിജീവന കിറ്റ് വിതരണ കമ്മിഷൻ കുടിശ്ശിക നൽകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഓണത്തിന് റേഷൻ വ്യാപാരികൾ സെക്രട്ടേറിയേറ്റിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും പട്ടിണി സമരം നടത്തുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ പത്ത് മാസത്തെ കമ്മിഷനാണ് നൽകാനുള്ളത്. കിട്ടാനുള്ളത് 51 കോടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് ജോണിനെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ വ്യക്തമാക്കി. കിറ്റ് നൽകി തുടങ്ങിയ ശേഷം രണ്ട് മാസം മാത്രമാണ് കമ്മിഷൻ ലഭിച്ചത്. കടയടച്ചുള്ള സമരത്തിന് സംഘടനയ്ക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ നേതാക്കൾ സൂചനാ സമരം കൊണ്ട് പരിഹാരമായില്ലെങ്കിൽ കടയടപ്പ് സമരം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. സംസ്ഥാന ട്രഷറർ ഇ. അബൂബക്കർ, സംസ്ഥാന സെക്രട്ടറിമാരായ സെബാസ്റ്റ്യൻ ചൂണ്ടൽ, ജോസ് കാവനാട് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |