62-ാം വയസിൽ ഒന്നല്ല രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടി ആസ്ട്രേലിയയുടെ ആൻഡ്രൂ ഹൊയ്. ഇക്യുസ്ട്രിയൻ വ്യകിതഗത ഇനത്തിൽ വെങ്കലവും ടീം ഇനത്തിൽ ഷെയിൻ റോസിനും കെവൻ മക്നാബിനുമൊപ്പം വെള്ളിയും നേടി ഹൊയ് റെക്കാഡ് നേട്ടം സ്വന്തമാക്കി. ഒളിമ്പിക്സ് മെഡൽ നേടുന്ന ഏറ്രവും പ്രായമേറിയ ആസ്ട്രേലിയൻ താരമെന്ന റെക്കാഡ് ഹൊയ് സ്വന്തം പേരിൽ കുറിച്ചു.1968ന് ശേഷം ഒളിമ്പിക്സ് മെഡൽ നേടുന്ന ഏറ്രവും പ്രായമേറിയ താരവും ഹൊയ് ആണ്. 1992, 96,2000 ഒളിമ്പിക്സുകളിൽ ഇക്യുസ്ട്രിയൻ ടീം ഇനത്തിൽ സ്വർണം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |