SignIn
Kerala Kaumudi Online
Thursday, 18 April 2024 9.21 PM IST

ഓൺലൈൻ ബി.കോം പ്രോഗ്രാമുമായി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

jain

 സി.എ. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകം

കൊച്ചി: ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഓൺലൈൻ വിദ്യാഭ്യാസ പ്ളാറ്റ്‌ഫോമായ ജെയിൻ ഓൺലൈനിൽ ബി.കോം - കോർപ്പറേറ്റ് അക്കൗണ്ടിംഗ് പ്രോഗ്രാം ആരംഭിച്ചു. ബിരുദത്തിന് ശേഷം സി.എ. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാണിത്. ബി.കോം പഠിക്കുന്നതിനൊപ്പം സി.എയ്ക്കുള്ള തയ്യാറെടുപ്പും നടത്താമെന്നതാണ് പ്രത്യേകത. ഓൺലൈൻ ബിരുദ പ്രോഗ്രാം നടത്താൻ യു.ജി.സിയുടെ അനുമതിയുള്ള 38 സർവകലാശാലകളിൽ ഒന്നാണ് ജെയിൻ.

സി.എ കോഴ്‌സിന്റെ പ്രാഥമിക വിഷയങ്ങൾ ജെയിനിന്റെ ഓൺലൈൻ ബി.കോം - കോർപ്പറേറ്റ് അക്കൗണ്ടിംഗ് പ്രോഗ്രാം കൈകാര്യം ചെയ്യുന്നുണ്ട്. സി.എ കോഴ്‌സിന്റെ മൂന്ന് തലങ്ങൾക്ക് കീഴിൽ നിഷ്‌കർഷിച്ചിട്ടുള്ള പാഠ്യപദ്ധതിക്ക് അനുസൃതമായാണ് ഈ പ്രോഗ്രാമിന്റെ 75 ശതമാനത്തിലേറെ കോഴ്‌സുകളും വിഭാവനം ചെയ്‌തിട്ടുള്ളത്. ഒരു വിദ്യാർത്ഥി സി.എ കോഴ്‌സിലെ ഏതെങ്കിലും സമാന വിഷയത്തിൽ വിജയിച്ചാൽ, യൂണിവേഴ്‌സിറ്റിയുടെ ഇക്വിവലൻസ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ബി.കോം - കോർപ്പറേറ്റ് അക്കൗണ്ടിംഗ് പ്രോഗ്രാമിലെ ബന്ധപ്പെട്ട വിഷയം പഠിക്കുന്നതിൽ നിന്ന് ഒഴിവ് നേടാം. ഇത് വിദ്യാർത്ഥി എഴുതേണ്ട യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ എണ്ണം കുറയ്ക്കുമെന്ന് വൈസ് ചാൻസലർ ഡോ. രാജ് സിംഗ് പറഞ്ഞു.

സമഗ്രമായ പഠന സാമഗ്രികൾ, വാരാന്ത്യങ്ങളിൽ തത്സമയ ഓൺലൈൻ ക്ളാസ്, താങ്ങാവുന്ന ഫീസ്, വിദഗ്ദ്ധരായ ഫാക്കൽറ്റികൾ, പലിശരഹിത ഇ.എം.ഐ ആനുകൂല്യം എന്നിങ്ങനെയും മികവുകൾ കോഴ്‌സിനുണ്ട്. വിവരങ്ങൾക്ക് : https://online.jainuniversity.ac.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, JAIN UNIVERSITY, JAIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.