ചേർപ്പുങ്കൽ : പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കുടുംബക്ഷേമ പദ്ധതിയോട് ചേർപ്പുങ്കൽ ബി.വി.എം കോളേജ് പൂർണമായി സഹകരിക്കുമെന്ന് കോളേജ് മാനേജർ ഫാ.ജോസഫ് പാനാമ്പുഴ അറിയിച്ചു. പാലാ രൂപതയിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ നാലാമത്തെ കുട്ടി മുതലുള്ള എല്ലാവർക്കും കോളേജിൽ സൗജന്യമായി പഠിക്കാനുള്ള സൗകര്യം ഈ വർഷം മുതൽ ലഭിക്കും. കോളേജിൽ മാത്തമാറ്റിക്സ്, ബി.സി.എ, ബി .എസ്.ഡബ്ല്യൂ, ബി.കോം ഫിനാൻസ്, ബി കോം കമ്പ്യൂട്ടർ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, മൾട്ടീമീഡിയ എന്നീ ഡിഗ്രി കോഴ്സുകളും എം കോം, എം.എസ്.ഡബ്ല്യൂ, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |