SignIn
Kerala Kaumudi Online
Sunday, 19 September 2021 12.36 AM IST

അഫ്ഗാൻ - താലിബാൻ സംഘർഷം, ആറു മാസത്തിനുള്ളിൽ സാഹചര്യത്തിൽ മാറ്റമുണ്ടാകും : അഷ്റഫ് ഘാനി

ww

കാബൂൾ : രാജ്യത്ത് സൈന്യവും - താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ അഫ്ഗാൻ ജനതയ്ക്ക് ആശ്വാസം പകർന്നും താലിബാനെ രൂക്ഷമായി വിമർശിച്ചും അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഘാനി. നിലവിലെ രാജ്യത്തിന്റെ അവസ്ഥയിൽ അടുത്ത ആറ് മാസത്തിനുള്ളിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് രാജ്യത്തെ ഓരോ പൗരന്റേയും സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താലിബാന്റെ പ്രവർത്തനം ക്രൂരവും ജനങ്ങളെ അടിച്ചമർത്തുന്നതിന് വേണ്ടിയുള്ളതാണ്. താലിബാൻ ഒരിക്കലും സമാധാനം ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തിന്റെ വികസനമോ വളർച്ചയോ അവർക്ക് വിഷയമേയല്ലെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളും സർക്കാരും അവർക്ക് മുന്നിൽ അടിയറവ് പറയണമെന്നാണ് താലിബാന്റെ ആഗ്രഹം. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന മാറ്റങ്ങളല്ല അവർ ആഗ്രഹിക്കുന്നത്. പകരം ഇവിടം ഒരു യുദ്ധക്കളമാക്കുകയാണ് അവർ ചെയ്യുന്നത്. ഇതിനെതിരെ കൃത്യമായ നിലപാട് എടുക്കണമെന്നും ഇതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും ഘാനി പറഞ്ഞു.രാജ്യത്തെ വിവിധ ഇടങ്ങളിൽ താലിബാൻ ബോംബ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഖാനിയുടെ പ്രതികരണം. കാണ്ഡഹാറിലെ വിമാനത്താവളത്തിൽ താലിബാൻ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. കാണ്ഡഹാർ വിമാനത്താവളം താലിബാനെതിരെ ശത്രുക്കൾ ഉപയോഗിച്ചതിനാലാണ് അവിടെ റോക്കറ്റ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താവ് പ്രതികരിച്ചു.

അതേ സമയം രാജ്യത്തെ പല പ്രദേശങ്ങളിലും സൈന്യവും താലിബാൻ തീവ്രവാദികളും തമ്മിൽ പോരാട്ടം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഹെരാത്ത് മേഖലയിൽ നൂറ് കണക്കിന് താലിബാൻ തീവ്രവാദികളെ കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാൻ സുരക്ഷാസേന വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഇതു കൂടാതെ രാജ്യത്തെ വിവിധയിടങ്ങളിൽ നടന്ന പോരാട്ടത്തിൽ 260 ഓളം താലിബാൻ പോരാളികളെ സൈന്യം വധിച്ചതായാണ് വിവരം.

ഗാസ്നി, കാണ്ഡഹാർ, ഹെരാത്, ബാൽഖ്, സമൻഗൻ, ഹെൽമണ്ട്, ബഗ്ലാൻ, കാബൂൾ തുടങ്ങിയ പ്രവിശ്യകളിലാണ് താലിബാൻ തീവ്രവാദികളെ വധിച്ചത്. അഫ്ഗാൻ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 90 ഓളം തീവ്രവാദികൾക്ക് പരിക്കേറ്റിട്ടുണ്ട്. വൻ സ്‌ഫോടക ശേഖരവും സൈന്യം പിടിച്ചെടുത്തു. നിലവിൽ 193 ജില്ലാ കേന്ദ്രങ്ങളും,19 അതിർത്തി ജില്ലകളും താലിബാൻ പിടിച്ചെടുത്തുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

ജനുവരിയിൽ യു.എസ് സേനാ പിന്മാറ്റം ആരംഭിച്ചതു മുതൽ താലിബാൻ ആക്രമണത്തിൽ 4,000 അഫ്ഗാൻ സൈനികർ കൊല്ലപ്പെടുകയും, 7,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ

പുലിറ്റ്സർ അവാർഡ് ജേതാവും ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയതാണെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ. അഫ്ഗാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്സസിന്റെ വക്താവ് അജ്മൽ ഒമർ ഷിൻവാരിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് സിദ്ദിഖിക്ക് വെടിയേറ്റതെന്ന വാദം ശരിയല്ലെന്നും സിദ്ദിഖിയെ തടവിലാക്കിയ താലിബാൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാക്കി. കൊലപാതകം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയ സ്ഥലം നിലവിൽ താലിബാൻ അധീനതയിലായതിനാലാണ് അന്വേഷണത്തിന് കാലതാമസം നേരിടുന്നതെന്ന് അജ്മൽ ഒമർ കൂട്ടിച്ചേർത്തു. സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയോ എന്നത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ലോകരാജ്യങ്ങളും താലിബാനുമായുള്ള യുദ്ധത്തിൽ അഫ്ഗാൻ സർക്കാരിനെ പിന്തുണയ്ക്കണമെന്ന് അജ്മൽ അഭ്യർത്ഥിച്ചു.

അഫ്ഗാൻ സേനയ്‌ക്കൊപ്പം സംഘർഷബാധിത പ്രദേശമായ സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോകുകയായിരുന്നു ഡാനിഷ് സിദ്ദിഖി സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിലല്ല മരിച്ചതെന്നും താലിബാൻ പോരാളികൾ അദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നും അമേരിക്കൻ മാസികയായ വാഷിംഗ്ടൺ എക്സാമിനർ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തിൽ പാലിച്ചുപോരുന്ന യുദ്ധനിയമങ്ങളെ മാനിക്കാൻ താലിബാൻ തയ്യാറല്ലെന്നതിന്റെ ശക്തമായ തെളിവാണ് ഡാനിഷിനെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.