അബുദാബി : 3 മുതൽ 17 വയസ് വരെയുള്ളവർക്ക് സിനോഫാം വാക്സിൻ നൽകാൻ അനുമതി നല്കി യു.എ.ഇ. ഏറെ നാളത്തെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ് രാജ്യത്തെ കുട്ടികൾക്ക് കൊവിഡ് വാക്സിൻ നല്കാൻ തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇയിൽ നേരത്തേ 900 കുട്ടികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ നല്കിയിരുന്നു. ഇവർക്ക് വാക്സിനേഷന് ശേഷം പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ വാക്സിനേഷൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. നിലവിൽ സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾക്കാണ് യു.എ.ഇ അംഗീകാരം നല്കിയിട്ടുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയിൽ 70% പേർ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |