തിരുവനന്തപുരം: ഒാൺലൈൻ ക്ലാസുകൾക്കുള്ള ഗൂഗിൾ ജി സ്യൂട്ട് പ്ലാറ്റ് ഫോം സൈബർ നിയമത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പാക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സൗജന്യ സേവനം , വ്യക്തിഗത വിവരങ്ങൾ ശേഖരിക്കരുത്, അപ് ലോഡ് ചെയ്യുന്ന ഡേറ്റയിൽ സർക്കാരിന് പൂർണ നിയന്ത്രണം, പരസ്യങ്ങൾ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഗൂഗിൾ ജി സ്യൂട്ട് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. ഒാൺലൈൻ പഠനോപകരണങ്ങൾ ലഭ്യമല്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് സ്കൂൾ തലത്തിൽ പൂർത്തിയായിട്ടുണ്ട്. ഇവ ക്രോഡീകരിച്ച് ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടോടെ, സംസ്ഥാന തലത്തിലുള്ള കണക്കുകൾ പ്രസിദ്ധപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |