SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.56 PM IST

പിന്നാക്ക വിഭാഗം പദ്ധതികളേറെ

t

കൊല്ലം: പിന്നാക്ക വിഭാഗത്തിൽപ്പെട്ട നിർദ്ധനരുടെ സമഗ്രപുരോഗതിക്കായി സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ നടപ്പാക്കുന്ന വായ്പ പദ്ധതികൾ ഏറെ. തൊഴിൽ നൈപുണ്യമുള്ള ഗുണഭോക്താക്കൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തിനും പ്രചാരണത്തിനും വിപണനമേളയും കോർപറേഷൻ സംഘടിപ്പിക്കും. ഇതര സർക്കാർ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന സംസ്ഥാന, ദേശീയതലങ്ങളിലെ വിപണനമേളയിൽ ഗുണഭോക്താക്കളെ പങ്കെടുപ്പിക്കാൻ പിന്നാക്ക വികസന കോർപറേഷൻ മുൻകൈ എടുക്കുകയും ചെയ്യും.

1. സ്വയം തൊഴിൽ പദ്ധതി

 പരമാവധി വായ്പാ തുക: 10 ലക്ഷം രൂപ

 പലിശ നിരക്ക്: 5 ലക്ഷം രൂപ വരെ 6 ശതമാനം
 5 ലക്ഷത്തിനു മുകളിൽ 8 ശതമാനം
 തിരിച്ചടവ് കാലാവധി: 84 മാസം
 പ്രായപരിധി: 18നും 55നും മദ്ധ്യേ


2. വനിതകൾക്കുള്ള പ്രത്യേക സ്വയം തൊഴിൽ വായ്പ

 പരമാവധി വായ്പാതുക: 1 ലക്ഷം
 പലിശ നിരക്ക്: 5 ശതമാനം
 തിരിച്ചടവ് കാലാവധി: 60 മാസം
 അപേക്ഷകയുടെ പ്രായം: 18നും 55നും മദ്ധ്യേ

3. വിദ്യാഭ്യാസ വായ്പ പദ്ധതി

 ഇന്ത്യയിൽ പഠിക്കാൻ: 5 ലക്ഷം, പ്രതിവർഷം 1 ലക്ഷം നിരക്കിൽ
 ഹ്രസ്വകാല കോഴ്‌സ് : 1.5 ലക്ഷം
 വിദേശത്ത് പഠിക്കാൻ: 20 ലക്ഷം, പ്രതിവർഷം 5 ലക്ഷം നിരക്കിൽ

പലിശ നിരക്ക്:

 ആൺകുട്ടികൾക്ക് 4 ശതമാനം
 പെൺകുട്ടികൾക്ക് 3.5 ശതമാനം
 തിരിച്ചടവ് കാലാവധി : 60 മാസം
 പ്രായപരിധി: 16നും 32നും മദ്ധ്യേ

4. സാക്ഷം (തൊഴിൽ നൈപുണ്യം-സ്വയം തൊഴിലായി കണ്ടെത്തുന്നവർക്ക് )

 പരമാവധി വായ്പാതുക: 10 ലക്ഷം
പലിശ നിരക്ക്:
 5 ലക്ഷം വരെ 6 ശതമാനം
 5 ലക്ഷത്തിനു മുകളിൽ 8 ശതമാനം
 തിരിച്ചടവ് കാലാവധി: 84 മാസം
 പ്രായപരിധി: 18 നും 35 നും മദ്ധ്യേ

5. ശില്പ് സമ്പദ (കരകൗശല ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി)

 പരമാവധി വായ്പ തുക: 10 ലക്ഷം
 പലിശ നിരക്ക്: 6 ശതമാനം
 തിരിച്ചടവ് കാലാവധി : 60 മുതൽ 84 മാസം വരെ
 പ്രായപരിധി: 18നും 55നും മദ്ധ്യേ

6. മഹിള സമൃദ്ധി യോജന

 പരമാവധി വായ്പാ തുക: അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000 രൂപ വരെ
 പലിശ നിരക്ക് (ഗുണഭോക്താക്കൾക്ക്): 4 ശതമാനം
 തിരിച്ചടവ് കാലാവധി: 36 മാസം

7. കൃഷി സമ്പദ (കൃഷിയ്ക്കായി രൂപീകരിക്കുന്ന സ്വയംസഹായ സംഘങ്ങൾക്ക് )


 പരമാവധി വായ്പ തുക അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50,000 രൂപ വരെ
 പലിശ നിരക്ക് (ഗുണഭോക്താക്കൾക്ക്): 5 ശതമാനം
 തിരിച്ചടവ് കാലാവധി: 36 മാസം


8. ലഘു വായ്പ പദ്ധതി

 പരമാവധി വായ്പാ തുക: അംഗീകൃത സ്വയംസഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000 രൂപ വരെ
 പലിശ നിരക്ക് (ഗുണഭോക്താക്കൾക്ക്): 5 ശതമാനം
 തിരിച്ചടവ് കാലാവധി: 36 മാസം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.