കൊല്ലം: കശുഅണ്ടിമേഖലയിലെ ബോണസ് നിശ്ചയിക്കാനായി തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന ചർച്ച മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞയാഴ്ച ചേർന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗം ബോണസിൽ തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു.
പതിനായിരം രൂപയെങ്കിലും ബോണസ് നൽകണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം. കഴിഞ്ഞവർഷം 9,500 രൂപയാണ് നൽകിയത്. 20 ശതമാനം ബോണസും 2.5 ശതമാനം എക്സ്ഗ്രേഷ്യയുമാണ് മുമ്പ് നൽകിയിരുന്നത്. കഴിഞ്ഞതവണ ഇതിൽ കുറവ് വരുത്തിയിരുന്നു.
ഇത്തവണ 20 ശതമാനത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറല്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ. എന്നാൽ വ്യവസായം നഷ്ടത്തിലാണെന്നും കടക്കെണിയിലായ വ്യവസായികൾക്ക് ഉയർന്ന ബോണസ് നൽകാനാവില്ലെന്നും ഫാക്ടറി ഉടമകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |