SignIn
Kerala Kaumudi Online
Thursday, 25 April 2024 7.52 PM IST

ട്രാൻ. ജീവനക്കാരുടെ ബഹിഷ്കരണ സമരം: കൊല്ലം - പുനലൂർ റൂട്ടിൽ ദുരിതയാത്ര

കൊല്ലം: കൊല്ലം - പുനലൂർ റൂട്ടിലെ യാത്രക്കാർ ഇന്നലെ ബസ് കാത്തുനിന്ന് വലഞ്ഞു. റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുകൾ കെ.എസ്.ആർ.ടി.സിയിലെ ഇടത് യൂണിയൻ പ്രവർത്തകർ കൂട്ടത്തോടെ ബഹിഷ്കരിച്ചതാണ് പ്രതിസന്ധിയായത്.

റൂട്ടിലാകെ ഏഴ് ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നുപോലും ഇന്നലെ സർവീസ് നടത്തിയില്ല. യാത്രാക്ലേശം രൂക്ഷമായതോടെ ‌ഡിപ്പോ അധികൃതർ ഇടപെട്ട് ഒടുവിൽ രണ്ട് ഫാസ്റ്റ് സർവീസുകൾ അയച്ചെങ്കിലും യാത്രാപ്രശ്നം പരിഹരിക്കപ്പെട്ടില്ല. സിംഗിൾ ഡ്യൂട്ടി സർവീസായ ഈ റൂട്ടിൽ അമിതസമയം ജോലിചെയ്യേണ്ടി വരുന്നുവെന്ന് ആരോപിച്ചായിരുന്നു ഇന്നലെത്തെ ബഹിഷ്കരണ സമരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KSRTC STRIKE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.