കോവളം: എസ്.പി.സി ദിനാഘോഷത്തോടനുബന്ധിച്ച് വാഴമുട്ടം ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ശിവദം മീഡിയാസ്, യുവകലാസാഹിതി, കോവളം ജനമൈത്രി പൊലീസ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ അനുമോദിച്ചു കോവളം സി.ഐ പ്രൈജു. ജി പതാക ഉയർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ. പ്രതാപ് ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ശിവദം മീഡിയാസ് നൽകിയ ക്യാഷ് അവാർഡുകൾ കവിയും ഗാനരചയിതാവും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനുമായ ശിവാസ് വാഴമുട്ടം വിതരണം ചെയ്തു. സ്കൂൾ എച്ച്.എം. ശ്രീജ, കേരളകൗമുദി ലേഖകൻ ഷാജിമോൻ, ശിവദം മീഡിയാസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ സുരേഷ് ശാലീനം, ജോയി പാച്ചല്ലൂർ, മിനി ശിവദാസ്, ജനമൈത്രി സി.ആർ.ഒ ആൻഡ് ബീറ്റ് ഓഫീസർ ബിജു. ടി, ഷിബുനാഥ്, സി.പി.ഒ ജയശ്രീ, കുമാർ, ഡ്രിൽ ഇൻസ്ട്രക്ടർ പ്രവീൺ, പ്രീത ലക്ഷ്മി, എസ്.പി.സി മുൻ കേഡറ്റുകളുമായ സൽമ. എൻ, അരോമ ഷർമ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |