SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.23 AM IST

ആർ.ശങ്കർ സ്മാരക വെബിനാർ പരമ്പര സമാപിച്ചു

nedunganda-sntc

വർക്കല: മുൻ മുഖ്യമന്ത്റിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ആർ.ശങ്കറിന്റെ സ്മരണാർത്ഥം നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിൽ സംഘടിപ്പിച്ച രണ്ടാഴ്ചത്തെ വെബിനാർ പരമ്പര സമാപിച്ചു. സാമൂഹ്യ പ്രതിബദ്ധതയും സഹജീവി സ്നേഹവും ഉളള ഒരദ്ധ്യാപകസമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരമ്പരയുടെ സമാപന സമ്മേളനം എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെളളാപ്പളളി നടേശൻ ഗൂഗിൾ മീറ്റിലൂടെ ഉദ്ഘാടനം ചെയ്തു. കോളേജ് മാഗസിന്റെ ഔദ്യോഗിക പ്രകാശനവും അദ്ദേഹം നിർവഹിച്ചു. മഹാനായ ആർ.ശങ്കറുടെ വിദ്യാഭ്യാസ വീക്ഷണത്തെക്കുറിച്ചും അതുവഴി പിന്നോക്ക സമുദായങ്ങൾക്കുണ്ടായ നേട്ടങ്ങളെയും വെളളാപ്പളളി നടേശൻ അനുസ്മരിച്ചു. പ്രിൻസിപ്പൽ ഡോ.പി.ഷീബയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ട്രസ്റ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജി.എസ്.ആർ.എം,എസ്.എൻ.ട്രസ്റ്റ് റിസർച്ച് ഓഫീസറും യു.ജു.സി എമിരറ്റ്സ് പ്രൊഫസറുമായ ഡോ.ആർ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിന്റിക്കേറ്റംഗം ഡോ.എം.ജയപ്രകാശ് ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ ദർശനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.കോളേജ് മാഗസിന്റെ അവതരണം എഡിറ്റർ രേവതികൃഷ്ണൻ നിർവഹിച്ചു. ഡോ.റീത്താരവി സ്വാഗതവും ഡോ.റാണി.കെ.വി നന്ദിയും പറഞ്ഞു.എസ്.എൻ.ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അജി.എസ്.ആർ.എം ആണ് വെബിനാർ ഉദ്ഘാടനം ചെയ്തിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.