തിരുവനന്തപുരം: സി. മോഹനചന്ദ്രൻ സ്മാരക പുരസ്കാരം പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ. എസ്.എസ്. ലാലിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മാനിച്ചു.
എതിരാളികളുടെ കോട്ടകളിൽ പോലും സധൈര്യം കടന്നു ചെന്ന് സംഘടനാ പ്രവർത്തനം നടത്തി കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ധീര നേതാവായിരുന്നു സി. മോഹനചന്ദ്രനെന്ന് വി.ഡി. സതീശൻ പറഞ്ഞു. സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ മംഗലപുരത്ത് നടക്കേണ്ട പുരസ്കാര ദാന ചടങ്ങ് മംഗലപുരം ഡി കാറ്റഗറി ആയത് കൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡോ.എസ് എസ്.ലാലിന്റെ തിരുവനന്തപുരത്തെ വസതിയിൽ വച്ച് സമ്മാനിക്കുകയായിരുന്നു. കൾച്ചറൽ ഫോറം പ്രസിഡന്റ് എ നൗഷാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻക്കര സനൽ, ബി.എസ്.അനൂപ്, കൈലാത്തുകോണം അനിൽ, ജെ. സുദർശനൻ, ശ്രീഹർഷദേവ്, ഈസ തുടങ്ങിയവർ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |