SignIn
Kerala Kaumudi Online
Tuesday, 21 September 2021 5.33 AM IST

പോളണ്ടിനെ കുറിച്ച് ഇനി മിണ്ടാം, ഒളിമ്പിക്സിൽ നിന്ന് പുറത്താക്കിയ ബെലാറൂസ് താരത്തിന് അഭയം നൽകി രാജ്യം

kristsina

ടോക്യോ: രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തെയും കായികാധികാരികളെയും വിമർശിച്ചതിന് ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാതെ നാട്ടിലേക്ക് മടക്കിയയച്ച ബെലാറൂസ് താരം ക്രിസ്റ്റ്സിനാ സിമാനുസ്ക്കായയ്ക്ക് പോളണ്ട് അഭയം നൽകും. ക്രിസ്റ്റ്സിനാ മത്സരിക്കാനിരുന്ന 200 മീറ്ററിന്റെ ഹീറ്റ്സ് തുടങ്ങുന്നതിന്റെ തലേന്ന് രാത്രിയാണ് താരത്തെ ബെലാറൂസിലേക്ക് മടക്കി അയയ്ക്കാൻ ടീം അധികൃത‌ർ ശ്രമിച്ചത്. എന്നാൽ ബെലാറൂസിലേക്ക് മ‌ടങ്ങാൻ വിസമ്മതിച്ച ക്രിസ്റ്റീനാ വിമാനത്തിൽ കയറാൻ കൂട്ടാക്കിയില്ല.

ക്രിസ്റ്റ്സിനായ്ക്ക് മാനുഷിക വിസ നൽകാനാണ് പോളണ്ട് തീരുമാനിച്ചിരിക്കുന്നത്. ടോക്യോയിൽ നിന്ന് നാളെ പോളണ്ടിലെ വാർസോവിലേക്ക് ക്രിസ്റ്റ്സിനാ തിരിക്കും. ക്രിസ്റ്റ്സിനായ്ക്ക് വിസ അനുവദിച്ച പോളണ്ടിന്റെ നടപടിയെ പുകഴ്ത്തിയ യൂറോപ്യൻ യൂണിയൻ, ബെലാറൂസിൽ പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോയുടെ നേതൃത്വത്തിൽ നടക്കുന്ന അടിച്ചമർത്തലുകളുടെ ഇരയാണ് കായികതാരമെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ലുക്കാഷെങ്കോ അധികാരത്തിൽ എത്താൻ കാരണമായ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നിരുന്നുവെന്ന് ചൂണ്ടികാണിച്ച് ബെലാറൂസിൽ ഉടനീളം പ്രക്ഷോങ്ങൾ നടക്കുകയാണ്.

ക്രിസ്റ്റ്സിനാ ഇനിയും ഒരുപാട് വർഷങ്ങൾ കളിക്കളത്തിൽ ബാക്കിയുണ്ടെന്നും അതിനു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും കായികതാരങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ബെലാറൂസിയൻ സ്പോർട്സ് സോളിഡാരിറ്റ് ഫൗണ്ടേഷൻ ചെയർമാൻ അലക്സാന്ദർ ഔപെയ്കിൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, KRISTSINA, BELARUS, TOKYO2020, POLAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.