SignIn
Kerala Kaumudi Online
Friday, 19 April 2024 2.23 PM IST

പയ്യന്മാർ ഭൂമിയിൽ കാണിക്കുന്ന ഷോ പക്ഷികൾ ആകാശത്ത് കാണിക്കും, വേണ്ടി വന്നാൽ തലകുത്തനെയും പറക്കും

goose

വാഷിംഗ്ടൺ: തലകുത്തനെ പറക്കുന്ന ഒരു പക്ഷിയുടെ ചിത്രം കുറച്ചു നാളുകളായി ഇന്റ‌ർനെറ്റിൽ വൈറലാണ്. ഫോട്ടോഗ്രാഫർ വിൻസന്റ് കൊ‌ണെലിസൺ എടുത്ത ചിത്രത്തിൽ തലകുത്തനെ പറക്കുന്ന പക്ഷി അതിന്റെ തല 180 ഡിഗ്രീ തിരിച്ച് പിടിച്ചിട്ടുമുണ്ട്. എന്നാൽ ചിത്രം എഡിറ്റ് ചെയ്തതാണെന്നും ഫോട്ടോഷോപ്പ് ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ എഡിറ്റ് ചെയ്തതാണെന്നും നിരവധി ആക്ഷേപങ്ങൾ ഉയർന്നു വന്നിരുന്നു.

എന്നാൽ ആ ഫോട്ടോ എഡിറ്റ് ചെയ്തതല്ലെന്നും ശരിക്കും ആ പക്ഷി അങ്ങനെ പറന്നതാണെന്നും ഫോട്ടോഗ്രാഫ‌ർ വിൻസന്റ് പറയുന്നു. കനത്ത മഴയും കാറ്റുമുണ്ടായിരുന്നതിനാൽ താൻ ഒരിടത്ത് വിശ്രമിക്കുകയായിരുന്നുവെന്നും അപ്പോഴാണ് മൂന്ന് പക്ഷികളിൽ ഒരെണ്ണം തലകുത്തനെ പറക്കുന്നത് കാണുന്നതെന്നും വിൻസന്റ് പറഞ്ഞു. ഫോട്ടോ എടുത്തയുടനെ തന്നെ അത് വളരെ അപൂർവമായ ഒരു ചിത്രമാണെന്ന് മനസിലായെങ്കിലും ആരും തന്നെ വിശ്വസിക്കില്ലെന്ന് അന്ന് തന്നെ ഉറപ്പായിരുന്നുവെന്ന് വിൻസന്റ് പറഞ്ഞു. ഹോളണ്ടിലെ ആൻഹെം എന്ന ചെറിയ പട്ടണത്തിൽ വച്ചാണ് വിൻസന്റ് ഈ ഫോട്ടോ എടുക്കുന്നത്.

അതേസമയം ചില സമയങ്ങളിൽ പക്ഷികൾ ഇങ്ങനെ പറക്കാറുണ്ടെന്ന് ഹോളണ്ടിലെ പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ലാർസ് സൊയേറിങ്ക് പറഞ്ഞു. പറക്കാൻ പഠിച്ചു കഴിഞ്ഞാൽ പക്ഷികൾ തങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പരീക്ഷിച്ചു നോക്കാറുണ്ട്. ഒരുപക്ഷേ അത്തരത്തിൽ ഒരു ദൃശ്യമായിരുന്നിരിക്കും അത്. അതല്ലെങ്കിൽ കൂട്ടുകാരുടെ മുമ്പിൽ ഒന്ന് ഷോ കാണിക്കാൻ വേണ്ടി ചെയ്തതുമാകാമെന്ന് സൊയേറിങ്ക് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIRD WATCH, RARE PHOTO, NETHERLANDS, GOOSE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.