SignIn
Kerala Kaumudi Online
Wednesday, 22 September 2021 11.28 PM IST

സി ബി എസ് ഇ പത്താം ക്ലാസ് ഫലം  പ്രഖ്യാപിച്ചു, വിജയശതമാനം 99.04

cbse

ന്യൂഡൽഹി:സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ വിജയ ശതമാനം 99.04 ആണ്. രജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. 99.99 വിജയശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. കേന്ദ്രീയ വിദ്യാലയങ്ങളിൽ 100 ശതമാനം വിജയം. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 99.24 ശതമാനം. ആൺകുട്ടികളുടെ വിജയശതമാനം 98.89 ആണ് .cbseresults.nic.in, cbse.gov.in, cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം.

20 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് 10-ാം ക്ലാസ് പരീക്ഷയ്ക്കായി ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. കേരളത്തിൽ എഴുപതിനായിരത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. കൊവിഡ് സാഹചര്യത്തിൽ പത്താംക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കിയതിനാൽ സ്കൂളിൽ നടത്തിയ പ്രീ-ബോർഡ് പരീക്ഷ, യൂണിറ്റ് പരീക്ഷ, അർദ്ധവാർഷിക പരീക്ഷ, ഇന്റേണൽ അസസ്മെന്റ് തുടങ്ങിയവയുടെ മാർക്ക് കണക്കാക്കിയായിരുന്നു മൂല്യ നിർണയം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CBSE-CLASS-10-RESULTS- -PUBLISHED
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.