SignIn
Kerala Kaumudi Online
Sunday, 19 September 2021 11.30 AM IST

എല്ലാവർക്കും  സർക്കാർ  ജോലി വേണമെന്ന  നിലപാട്  കേരളത്തിൽ  മാത്രം, യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്ന് ഹൈക്കോടതി

highcourt

കൊച്ചി: എല്ലാവർക്കും സർക്കാർ ജോലിവേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നുമുളള പരാമർശവുമായി ഹൈക്കാേടതി. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ലെന്നും കോടതി വാക്കാൽ പരാമർശം നടത്തി.പി എസ് സി ആവശ്യപ്പെട്ട സമയത്ത് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാൻ കഴിയാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാള്‍ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു പരാമർശങ്ങൾ. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റേയും ജസ്റ്റിസ് എ ബദറുദീന്റേയും ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

'സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. എം എസ് സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷേ, അതിന് നമ്മള്‍ തയാറാകില്ല. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ജി ഡി പി കുറഞ്ഞ സാഹചര്യമാണ് ഉള്ളത്. കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അവകാശമുള്ളത് - കോടതി പറഞ്ഞു.

അതേസമയം, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ലിസ്റ്റ് നീട്ടണമെന്ന സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടമാക്കുമെന്നും അതിനാൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് പി എസ് സിയുടെ ആവശ്യം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനുമുന്നിൽ സമരത്തിലാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HIGH COURT OF KERALA, CRITICISED, PSC JOB, YOUTH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.