SignIn
Kerala Kaumudi Online
Friday, 24 September 2021 2.40 AM IST

ഈ വെങ്കലത്തിന് സ്വർണത്തേക്കാൾ തിളക്കം, സിമോണ ബൈൽസ് മത്സരരംഗത്തേക്ക് മടങ്ങിയെത്തി

biles

ടോക്യോ: അമേരിക്കയുടെ ജിംനാസ്റ്റിക്സ് താരം സിമോണ ബൈൽസ് ബാലൻസിംഗ് ബീം വിഭാഗത്തിൽ വെങ്കലം സ്വന്തമാക്കി. വർഷങ്ങളായി ഒളിമ്പിക്സ് മത്സരങ്ങളിൽ സ്വർണത്തിൽ കുറഞ്ഞതൊന്നും ബൈൽസിന്റെ കഴുത്തിൽ വീണിരുന്നില്ല. എന്നാൽ ആ സ്വർണ തിളക്കങ്ങളേക്കാൾ ഏറെ വിലയുണ്ട് ഈയൊരൊറ്റ വെങ്കല നേട്ടത്തിന്.

ടോക്യോ ഒളിമ്പിക്സിലെ തന്നെ നിരവധി ജിംനാസ്റ്റിക്സ് വിഭാഗങ്ങളിൽ നിന്നും മത്സരിക്കാതെ പിന്മാറിയ ബൈൽസ് ആയിരുന്നു കുറച്ചു ദിവസങ്ങളായി വാർത്തകളിൽ. എന്നാൽ ഇന്ന്, ടോക്യോയിലെ ജിംനാസ്റ്റിക്സിൽ ഏറ്റവും അവസാന മത്സര ഇനങ്ങളിലൊന്നായ ബാലൻസിംഗ് ബീമിൽ മത്സരിക്കാൻ ബൈൽസ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ തന്നെ അമേരിക്കൻ ടീം അധികൃതർ സമർപ്പിച്ച സ്റ്റാർട്ട് ലിസ്റ്റിൽ സിമോണ ബൈൽസിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മറ്റ് വിഭാഗങ്ങളിലെന്ന പോലെ ഇതിൽ നിന്നും ബൈൽസ് പിന്മാറുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാൽ ആ സംശയങ്ങളെയെല്ലാം കാറ്റിൽ പറത്തി ബൈൽസ് ഇന്ന് മത്സരിക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു. 14.00 പോയിന്റുകലാണ് ബൈൽസ് ഇന്ന് നേടിയത്. 14.633 പോയിന്റോടെ ചൈനയുടെ ചെൻചെൻ ഗുവാൻ സ്വർണവും 14.233 പോയിന്റോടെ ചൈനയുടെ തന്നെ ഷീജിംഗ് ടാങ് വെള്ളിയും സ്വന്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, SIMONA BILES, TOKYO2020, GYMNASTICS, OLYMPICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.