ലക്നൗ: ഭാര്യയുമായി തർക്കം പതിവാക്കിയ ഭർത്താവ് പ്രതികാരമായി സ്വന്തം മകളെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ട് എട്ട് മാസം പ്രായമുളള സ്വന്തം പെൺകുഞ്ഞിനെ മരിക്കും വരെ നിലത്തടിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് നസീം പൊലീസ് പിടിയിലായി.
ജൂലായ് 31നാണ് സംഭവം. ഒന്നര വർഷം മുൻപാണ് നസീമും ഭാര്യ മഹ്താബ് ജഹാനും വിവാഹിതരായത്. ചെറിയ കാര്യങ്ങൾക്ക് പോലും ഇരുവരും തമ്മിൽ എപ്പോഴും തർക്കം പതിവുണ്ടായിരുന്നു. ഒരിക്കൽ തർക്കത്തെ തുടർന്ന് മഹ്താബ് കുഞ്ഞിനെയും കൊണ്ട് വീട് വിട്ടു.
ദിവസങ്ങൾക്ക് ശേഷം ജൂലായ് 31ന് മദ്യപിച്ച് ലക്കുകെട്ട് മഹ്താബിന്റെ വീട്ടിലെത്തിയ നസീം ഭാര്യയുമായി വഴക്കിട്ടു.
തർക്കത്തിനിടെ കുഞ്ഞിനെയെടുത്ത നസീം ദേഷ്യം കാരണം മരിക്കും വരെ നിലത്തടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി. മഹ്താബ് കുഞ്ഞിനെ ഉടൻ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പിടിയിലായ നസീമിനെ ജയിലിലടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |