SignIn
Kerala Kaumudi Online
Sunday, 19 September 2021 10.57 AM IST

പെഗാസസ് വിഷയത്തിൽ എസ് ഐ‌ടി അന്വേഷണം വേണം, മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെട്ടത് അന്വേഷിക്കണം; സുപ്രീംകോടതിയെ സമീപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ്

pegasus

ന്യൂഡൽഹി: രാഷ്‌ട്രീയക്കാർ, സാമൂഹ്യ പ്രവർത്തകർ,മാദ്ധ്യമ പ്രവർത്തകർ എന്നിവരുടെ ഫോണുകൾ ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയ സംഭവത്തിൽ എഡിറ്റേഴ്‌സ് ഗിൽഡ് സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം വിഷയം അന്വേഷിക്കണമെന്ന് എഡി‌റ്റേഴ്‌സ് ഗിൽഡ് ഹർജിയിൽ ആവശ്യപ്പെട്ടു.

മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ കേന്ദ്ര സ‌ർക്കാരിന് അവകാശമില്ല. എന്തിന് സർക്കാർ ഇടപെട്ടു എന്നതിൽ അന്വേഷണം വേണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെടുന്നു. മുൻപ് എൻഡിഎ ഘടകകക്ഷിയായ ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാറും വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ സഭയിൽ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.

പെഗാസസ് വിഷയത്തിൽ സഭ പ്രതിപക്ഷ പാർട്ടികൾ മുടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പാർലമെന്ററി കാര്യ യോഗത്തിൽ ശക്തമായി അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ ഇന്ധനവില വർദ്ധനയിൽ പ്രതിപക്ഷം ഇന്ന് സമാന്തര പാ‌ർലമെന്റ് കൂടി പ്രതിഷേധിച്ചു. സൈക്കിളിലെത്തിയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം നടന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PEGASAS, ISSUE, SUPREME COURT, EDITORS GUILD
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.