SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.59 PM IST

സ്വാതന്ത്ര്യദിനത്തിലെ വിശിഷ്‌ടാതിഥികളായി പ്രധാനമന്ത്രി വിളിച്ചത് ഒളിമ്പിക്‌സിൽ പങ്കെടുത്ത താരങ്ങളെ; പ്രത്യേക കൂടിക്കാഴ്‌ചയും നടത്തും

india

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷ ചടങ്ങിലേക്ക് വിശിഷ്‌ടാതിഥികളാകുക ഇത്തവണ ഒളിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത താരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദി താരങ്ങളെ ക്ഷണിച്ചതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരുമായി പ്രത്യേക കൂടിക്കാഴ്‌ചയും പ്രധാനമന്ത്രി നടത്തും.

ഇതുവരെ നടന്ന ഒളിമ്പിക്‌സുകളിൽ ഏറ്റവുമധികം ഇന്ത്യൻ താരങ്ങൾ പങ്കെടുത്ത ഒളിമ്പിക്‌സാണ് ടോക്കിയോയിലേത്. ഭാരോദ്വഹനത്തിൽ വെള‌ളി നേടിയ മീരാബായ് ചാനുവും, ബാഡ്‌മിന്റണിൽ വെങ്കലം നേടി പി.വി സിന്ധുവും ബോക്‌സിംഗിൽ മെഡൽ ഉറപ്പാക്കിയ ലവ്‌ലീന ബൊർഗൊഹെയിനുമാണ് ഇതുവരെ രാജ്യത്തിന് മെഡൽ നേടിയത്.

ബെൽജിയത്തോട് സെമിയിൽ തോറ്റ ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡലിനായി മത്സരത്തിനിറങ്ങുന്നുണ്ട്. ജർമ്മനിയാണ് ഇന്ത്യയുടെ എതിരാളി. സെമിയിൽ പ്രവേശിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീമും ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDEPENDANCE DAY, GUESTS, OLYMPIANS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.