കോലഞ്ചേരി: വർക്ക് സൈറ്റുകളിൽ നിന്ന് തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്നത് പതിവാക്കിയ രണ്ടുപേരെ പുത്തൻകുരിശ് പൊലീസ് പിടികൂടി. പേഴക്കാപ്പിള്ളി സ്വദേശികളായ ഷാനിദ് മുഹമ്മദ് (23), മനൂപ് മനോജ് (23) എന്നിവരാണ് പിടിയിലായത്. പുത്തൻകുരിശ് ബീവറേജസ് ഷോപ്പിന് സമീപത്തെ വർക്ക് സൈറ്റിൽ ജൂൺ മാസം നടന്ന മോഷണത്തെ തുടർന്ന് പുത്തൻകുരിശ് എസ്.ഐ എസ്.ആർ.സനീഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ മാരായ എസ്.ശശിധരൻ , എ.എസ്.ഐ ബിജു ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ് കുമാർ, കെ.എ. യോഹന്നാൻ, ചന്ദ്രബോസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |