കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിനാചരണവും ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നു. മേജർ ജനറൽ ഡോ.പി. വിവേകാനന്ദൻ മുഖ്യ അതിഥിയായിരുന്നു. അയുദ്ധിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളും 'തിരംഗ'യുടെ ഉദ്ഘാടനവും നിർവഹിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'തിരംഗ' എന്ന പേരിൽ ഓൺലൈൻ ക്വിസ്, പ്രഭാഷണ പരമ്പര, ദേശഭക്തിഗാന മത്സരം തുടങ്ങി വിപുലമായ പരിപാടികളാണ് അയുദ്ധ് സംഘടിപ്പിക്കുന്നത്. 13 മുതൽ 25 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് https://ayudh-tiranga.web.app എന്ന വെബ് ആപ്പ് സന്ദർശിച്ച് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. കാശ്മീരിൽ നിന്നുമുള്ള സി.ആർ.പി.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ദിവാകർ സിംഗ്, കരസേനയിൽ നിന്നും കാപ്ടൻ സതേന്ദർ സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രത്തിനായി ജീവനും ജീവിതവും സമർപ്പിച്ച ധീരാത്മാക്കൾക്ക് അയുദ്ധ് പ്രവർത്തകർ ആദരമർപ്പിച്ചു. ബി എസ്.എഫിൽ യോഗ്യത നേടിയ അയുദ്ധ് അംഗം കുമാരി ഹരിതയെ ചടങ്ങിൽ ആദരിച്ചു.അയുദ്ധ് കേരള കോഡിനേറ്റർ മുരളി കൃഷ്ണൻ സ്വാഗതവും പവിത്ര നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |