SignIn
Kerala Kaumudi Online
Friday, 19 April 2024 5.02 AM IST

മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരെ പരാതി

കളമശേരി: എറണാകുളം ഗവ.മെഡിക്കൽ കോളേജിലെ രണ്ട് നഴ്സിംഗ് ഓഫീസർമാരോട് ഡോക്ടർമാർ മോശമായി സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ഒരാളെ മർദ്ദിക്കുകയും ചെയ്തതായി പരാതി. ജൂനിയർ റസിഡന്റായ ഡോ. ജാവേദ് മുഹമ്മദ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജോസ് ജോൺ എന്നിവർക്കെതിരെയാണ് കളമശേരി പൊലീസിൽ പരാതി.

കഴിഞ്ഞ മേയ് 8 ന് നടന്ന സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും പരാതി നൽകിയെങ്കിലം നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഇരുവരും പറഞ്ഞു. ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി റിപ്പോർട്ട് ഡോക്ടർമാരെ സംരക്ഷിക്കുന്ന രീതിയിലാണ്. തങ്ങളുടെ മൊഴി വേണ്ട രീതിയിലല്ല രേഖപ്പെടുത്തിയതെന്നും പരാതിക്കാർ പറഞ്ഞു. ഈമാസം 2 ന് പരാതി നൽകി ഇന്നലെയാണ് സ്റ്റേഷനിൽ മൊഴി എടുത്തതെന്നും പരാതിക്കാർ പറഞ്ഞു. ഒന്നാം പരാതിക്കാരി പട്ടികജാതി വിഭാഗത്തിൽ പെടുന്നയാളാണ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MEDICAL COLLEGE, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.