കോഴിക്കോട്: സന്ധിമാറ്റിവയ്ക്കൽ രംഗത്തെ അതിനൂതന ചികിത്സയായ റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനം ദക്ഷിണേഷ്യയിൽ ആദ്യമായി മേയ്ത്ര ഹോസ്പിറ്റലിൽ സജ്ജമായി. ചലച്ചിത്രനടൻ മമ്മൂട്ടി ഉദ്ഘാടനം നിർവഹിച്ചു. ഓരോ വ്യക്തിയുടെയും കാൽമുട്ടിന്റെ ഘടനയ്ക്കനുസരിച്ച് ചുറ്റുമുള്ള പേശികൾക്കും ലിഗ്മെന്റുകൾക്കും കേടുപാട് വരാതെ കൃത്യതയോടെ ഇംപ്ലാന്റുകൾ സ്ഥാപിക്കാൻ ഈ ശസ്ത്രക്രിയയിലൂടെ സാദ്ധ്യമാകും. വേദന കുറവായിരിക്കുമെന്നതിനു പുറമെ സുഖപ്പെടുന്നത് അതിവേഗത്തിലായിരിക്കുമെന്ന മെച്ചവുമുണ്ട്.
ചെയർമാൻ എമിരിറ്റസ് പി.കെ.അഹമ്മദ്, പി.കെ.സ്റ്റീൽസ് എം.ഡി കെ.ഇ.മൊയ്തു, ഹോസ്പിറ്റൽ ഡയരക്ടർ ഡോ.അലി ഫൈസൽ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഡോ.സിമന്ത ശർമ്മ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എബ്രഹാം സാമുവൽ രാജു, സെന്റർ ഓഫ് എക്സലൻസ് ഫോർ ബോൺ ആൻഡ് ജോയിന്റ് കെയർ ചെയർമാൻ ഡോ.ജോർജ്ജ് എബ്രഹാം, ജോയിന്റ് റീപ്ലേസ്മെന്റ് ആൻഡ് ആർത്രോസ്കോപ്പി വിഭാഗം മേധാവി ഡോ.സമീർ അലി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |