കൊച്ചി: മുവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ളേവർ സേവർ കമ്പനിയുടെ ഉണ്ണീസ് ബ്രാൻഡ് സാമ്പാർ പൊടി വിപണിയിലെത്തി. മുവാറ്റുപുഴയിലെ ഫാക്ടറിയിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ, മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസിന് കൈമാറി ഉദ്ഘാടനംചെയ്തു. 20 വർഷമായി മുവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന ഉണ്ണീസ് ബേക്കറിയുടെ ഉടമസ്ഥതയിലുളള ഫ്ളേവർ സേവർ കമ്പനിയുടെ 11-ാമത് ഉത്പന്നമാണ് സാമ്പാർ പൊടി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കമ്പനിയുടെ ആദ്യ ഉത്പന്നമായ വിവിധ തരം അച്ചാറുകൾ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിപണിയിൽ ഇറക്കിയത്. ചടങ്ങിൽ കമ്പനി മാനേജിംഗ് ഡയറക്ടർ പി.എസ്.രാജീവ്, ഡയറക്ടർമാരായ കെ.പി.രാജേഷ്, പ്രവീൺ നായർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |