SignIn
Kerala Kaumudi Online
Tuesday, 19 March 2024 3.44 PM IST

10,000​ ​പേ​രെ​ പുതുതായി​ നി​യ​മി​ക്കാനൊരുങ്ങി യു.​എ​സ്.​ടി

fg

തിരുവനന്തപുരം: ഈ വർഷം 10,​000 പേരെ നിയമിക്കുമെന്ന് പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി. ഡിജിറ്റൽ ട്രാസ്‌ഫർമേഷൻ, സൈബർ സെക്യൂരിറ്റി, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ജാവ, ഡാറ്റ സയൻസ് ആൻഡ് എൻജിനിയറിംഗ്, ആപ്ളിക്കേഷൻ ഡെവലപ്പ്പ്‌മെന്റ് ആൻഡ് മോഡേണൈസേഷൻ,​ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഓട്ടോമേഷൻ എന്നിവയിൽ പ്രാഗത്ഭ്യമുള്ളവരെയാണ് ഈ വർഷം നിയമിക്കുക. ഇതിൽ 2000 എൻട്രി ലെവൽ എൻജിനിയർമാരും ഉൾപ്പെടും. ബ്രിട്ടൻ അടക്കം 25 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 35 ഓഫീസുകളിലായി 26,000 പേർ ഇപ്പോൾ യു.എസ്. ടി യിൽ ജോലി ചെയ്യുന്നുണ്ട്. തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ടെക്‌നൊളജിസ്റ്റുകളെയും ക്രീയാത്മകമായി ചിന്തിക്കുന്ന പ്രൊഫഷനലുകളെയും യു.എസ്.ടി നിയമിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.