കൊച്ചി: പ്ലാസ്റ്ററിംഗിനും ഇഷ്ടികപ്പണികൾക്കുംമാത്രമായി രാംകോ സൂപ്പർ പ്ലാസ്റ്റർ എന്ന പേരിൽ അതിനൂതന പ്ലാസ്റ്ററിംഗ് ഉത്പന്നവുമായി പ്രമുഖ സിമന്റ് നിർമാതാക്കളായ രാംകോ സിമന്റ്സ്. കുറഞ്ഞ മിശ്രിതനഷ്ടം, കൂടുതൽ ഉത്പാദനക്ഷമത, 10ശതമാനത്തിൽ കൂടുതൽ പ്ലാസ്റ്ററിംഗ് വ്യാപ്തി, മികച്ച ഫിനിഷിംഗ്, വിള്ളൽരഹിത തേപ്പ്, കൂടുതൽ ഈട് എന്നിവയാണ് രാംകോ സൂപ്പർ പ്ലാസ്റ്ററിന്റെ സവിശേഷതകളായി പറയപ്പെടുന്നത്. എം - സാൻഡുമായി കൂടിച്ചേർന്ന് കൂടുതൽ പ്രവർത്തനക്ഷമതയും ഇതിനുണ്ടെന്ന് രാംകോ സിമന്റ്സ് സി.ഇ.ഒ എ.വി.ധർമകൃഷ്ണൻ പറഞ്ഞു.
ശരിയായ ഉപയോഗത്തിന് ശരിയായ ഉത്പന്നം എന്ന ലക്ഷ്യം മുൻനിറുത്തിയാണ് ഇത്തരത്തിൽ സ്പെഷലൈസ്ഡ് ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ(മാർക്കറ്റിംഗ്) ബാലാജി കെ.മൂർത്തി പറഞ്ഞു.
ചെറിയ ആവശ്യങ്ങൾക്കായിപോലും ഉപയോഗിക്കാവുന്ന രീതിയിൽ 25 കിലോയുടെ ചാക്കിലാണ് രാംകോ സൂപ്പർ പ്ലാസ്റ്റർ വിപണിയിലെത്തിച്ചിരിക്കുന്നത്.
പി.ആർ.വെങ്കട്ടരാമരാജ, ചെയർമാൻ,മാനേജിംഗ് ഡയറക്ടർ
സ്വയംപരീക്ഷണം മുഖ്യം
സ്വന്തം പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്ന സിമന്റ്, കോൺക്രീറ്റ് ഉത്പന്നങ്ങളുടെ ഗുണമേന്മ നിരന്തരമായി നിരീക്ഷിക്കുകയും മറ്റ് ഉപഭോക്താക്കൾക്കായി പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന രാംകോ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ എന്ന അത്യാധുനിക സ്വതന്ത്ര ഗവേഷണ കേന്ദ്രം രാംകോ സിമന്റ്സിന് ചെന്നൈയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |