കൊച്ചി: മന്ത്രി ആർ. ബിന്ദുവിനെ ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ നൽകിയ ഹർജിയിൽ വീണ്ടും പിഴവ് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി തിരുത്തി നൽകാൻ നിർദ്ദേശിച്ചു. ഹർജിക്കൊപ്പം സമർപ്പിച്ച രേഖയിൽ പിഴവുണ്ടെന്ന് ജസ്റ്റിസ് വി. ഷെർസി വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ മറ്റൊരു പിഴവു ചൂണ്ടിക്കാട്ടി ഹർജി തിരുത്തി നൽകാൻ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. പ്രൊഫസറല്ലാതിരുന്നിട്ടും ആ പദവി ചേർത്താണ് ബിന്ദു തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പു ക്രമക്കേടാണെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |