SignIn
Kerala Kaumudi Online
Friday, 29 March 2024 11.57 AM IST

അലങ്കാര ചെടികൾ കൊണ്ട് കഥകളി മുഖം

kathakali

  • ലക്ഷ്യമിടുന്ന 100ൽ 72ാമത്തെ മീഡിയം

കൊടുങ്ങല്ലൂർ: 30 അടി വലുപ്പത്തിൽ അലങ്കാര ചെടികൾ കൊണ്ട് ഒരു കഥകളി മുഖം ഒരുക്കി ഡാവിഞ്ചി സുരേഷ്. വ്യത്യസ്ത നിറങ്ങളിലുള്ള ചെടികൾ നിരത്തി വെച്ചാണ് കഥകളി മുഖം തയ്യാറാക്കിയത്. മണ്ണുത്തിയിലെ മാടക്കത്തറ സ്‌കൂളിന് അടുത്തായുള്ള പയനീർ അഗ്രി ഫാമിലാണ് പരിമിതമായ ഇലകളുടെ നിറം പരമാവധി ഉപയോഗപ്പെടുത്തി 30 അടി വലുപ്പമുള്ള ചിത്രം പത്ത് മണിക്കൂർ സമയമെടുത്ത് നിർമ്മിച്ചത്.

അമ്പാടി പെബ്ബിൾസ് വിനോദും അഗ്രിഫാം ഉടമ സോജനുമാണ് സുരേഷിന്റെ നൂറ് മീഡിയം ലക്ഷ്യത്തിലെ എഴുപത്തി രണ്ടാമത്തെ മീഡിയമായ ചെടികളിൽ കഥകളി മുഖം ചെയ്യാനായി അവസരമൊരുക്കിയത്. ചിത്രത്തിന്റെ ആകാശദൃശ്യം പകർത്തിയത് കാമറാമാൻ സിംബാദും. സഹായികൾ രാകേഷ് പള്ളത്ത്, ഫെബി, കൂടാതെ അഗ്രിഫാമിലെ തൊഴിലാളികൾ എന്നിവരായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KATHAKALI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.