SignIn
Kerala Kaumudi Online
Thursday, 25 April 2024 9.57 AM IST

സി.ബി.എസ്.ഇ പത്താം ക്ളാസ്: ശിവഗിരി സ്കൂളിന് വീണ്ടും നൂറുമേനി

ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളിന് സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടി. 16 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ വൺ നേടി. പരീക്ഷയെഴുതിയ 78 വിദ്യാർത്ഥികളിൽ 76 പേർക്കും ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. 47 പേർ 90 ശതമാനത്തിലധികം മാർക്ക് കരസ്ഥമാക്കി. 500ൽ 498 മാർക്ക് നേടി അഫ്രീൻ അഷ്റഫ് സ്‌കൂൾ ടോപ്പറായി.

അഫ്രീൻ അഷറഫിന് പുറമെ ശ്രേയ എം. സുധീഷ്, അക്ഷര രാജേന്ദ്രൻ, ഫാത്തിമ മെഹജാബിൻ, വി.പി. അർജിത്ത്, നിഹാല ഫാത്തിമ, ജി. ദേവപ്രിയ, പി. ദിവ്യ, അഭിനവ് രാജേഷ്, മുഹമ്മദ് റിസ്വാൻ, ആർ. മാധവ്, മെഹന ഫാത്തിമ, സാറ ഫിലോമിന, ഫർസീന ഫിറോസ്, ടി.എൻ. റിസ്വാന, ലയ ജയരാജ് എന്നിവരുമാണ് എ വൺ നേടിയത്. 12 -ാം ക്ളാസ് പരീക്ഷയിൽ ഉയർന്ന മാർക്കുകളോടെ ശിവഗിരി സ്കൂൾ സമ്പൂർണവിജയം നേടിയിരുന്നു.

ക്രസന്റ് സ്കൂളിനും സമ്പൂർണ വിജയം

തോട്ടുമുഖം ക്രസന്റ് പബ്ളിക് സ്കൂളിനും സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ 100 ശതമാനം വിജയംനേടി. പരീക്ഷയെഴുതിയ 50 പേരിൽ 27 പേരും 90 ശതമാനത്തിലേറെ മാർക്ക് നേടി. 47 പേർക്ക് ഡിസ്റ്റിംഗ്ഷനും മൂന്നുപേർക്ക് ഫസ്റ്റ് ക്ളാസും ലഭിച്ചു. എട്ട് പേർക്ക് മുഴുവൻ വിഷയത്തിനും എ വൺ ലഭിച്ചു. 98.6 ശതമാനം മാർക്ക് നേടി നിവേദ്യ മോഹൻ സ്കൂൾ ടോപ്പറായി. നിവേദ്യക്ക് പുറമെ നദ ഫാത്തിമ, കെ.എസ്. ജുബേരിയ, ഫാത്തിമ മറിയം, അബ്ദുൾ ബാസിത്, അലി റിസ്വാൻ, ഹാസിഫ് സിയാദ്, അഹമ്മദ് സിനാൻ എന്നിവരും എല്ലാ വിഷയത്തിനും എ വൺ നേടി. 12 -ാം ക്ളാസ് പരീക്ഷയിലും സ്കൂൾ നൂറു ശതമാനം വിജയം നേടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CBSE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.