പത്തനംതിട്ട : ദിശ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. 10, പ്ലസ്ടു പരീക്ഷകൾ പാസായവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഉപരിപഠനത്തെയും തൊഴിൽ സാദ്ധ്യതയും സംബന്ധിച്ച് കരിയർ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ വെബിനാർ വ്യാഴാഴ്ച വൈകിട്ട് 6ന് നടക്കും.
കരിയർ വിദഗ്ദ്ധരായ ഡോ. ഐസക് തോമസ്, അഭിലാഷ് ജോസഫ് എന്നിവർ ക്ലാസ്സുകൾ എടുക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് പ്രവേശനം. രജിസ്ട്രേഷൻ സൗജന്യം. രജിസ്ട്രേഷനായി ബന്ധപ്പെടാം.ഫോൺ : 9656751962, 6282501015, 9947387709, 9745591965.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |