തൃശൂർ : ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് നടപ്പാക്കുന്ന 'മക്കൾക്കൊപ്പം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അരിമ്പൂരിൽ നാളെ രാവിലെ 10.30ന് മന്ത്രി ആർ. ബിന്ദു ഓൺലൈനായി നിർവഹിക്കും.
ശേഷം, വെസ്റ്റ് ഉപജില്ലയിൽ ഉൾപ്പെട്ട അരിമ്പൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നടത്തും. 11 ഉപജില്ലയിലും പദ്ധതിയുടെ ഉദ്ഘാടനം നടക്കും. മണലൂർ എം.എൽ.എ മുരളി പെരുനെല്ലി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, മേയർ എം.കെ. വർഗീസ് എന്നിവർ പങ്കെടുക്കും. കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം തരണം ചെയ്യാനും, കരുതലും സ്നേഹവും ഉറപ്പാക്കാനും രക്ഷിതാക്കളെ പ്രാപ്തമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 280 പേർക്ക് പരിശീലനം നൽകുന്നതിന് 7ന് ശിൽപശാല നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, എ.വി. വല്ലഭൻ , ടി.വി. മദനമോഹനൻ, ഡോ.കെ. വിദ്യാസാഗർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |