ന്യൂഡൽഹി: ബന്ധു നിയമന കേസിൽ നീതി ലഭിച്ചില്ലെന്ന പരാതിയുമായി മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീംകോടതിയിൽ. ജലീലിന്റെ ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണം എന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയും ലോകായുക്ത റിപ്പോർട്ടും റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത റിപ്പോർട്ട് വന്നതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന ജലീൽ രാജി വച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |